മനസ്സാക്ഷി

മൃദുസ്വനം,
ശാന്തിമന്ത്രം,
സത്യത്തിൻ മുകുരമായ്
സാക്ഷിയായിടുമെന്നും.

ദേഹചലനമടക്കും
ശാന്തചിത്തമൊരുക്കും
മൗനദീക്ഷയെടുക്കും
സ്നേഹധാരയായൊഴുകും.

മാണിക്യക്കല്ല്,
കോഹിനൂർ രത്നം,
മിനുക്കിയെടുക്കണം,
മറയാതെ കാക്കണം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി