ഭദ്ര
അമ്മേ ഭദ്രേ ,ചിത്തത്തിൽ നൃത്തമാടും മഹാമായേ,
നിൻ ഖഡ്ഗജ്ജ്വാലയിൽ
വിറയ്ക്കുന്നെൻ അഹന്ത
അരിഞ്ഞ അഹന്തകൾ കോർത്ത നിൻ മാല കാണെ
തല കുനിച്ച്, ശരണാഗതി
തേടുന്നെൻ അഹന്ത.
അഹന്തയൊഴിഞ്ഞ്
നിൻ ചൈതന്യത്തിൽ
അലിയാനായെന്നും
കൊതിക്കുന്നു ഞാൻ,
രുധിരത്തിൻ പട്ടുടുത്ത
നിൻ ചിലമ്പിൻ നാദം
എന്നിൽ അഭയത്തിൻ
മന്ത്രണമായുയരുന്നു
ജന്മമിനിയെത്ര കാക്കണം,
കർമ്മമിനിയെത്ര കൊഴിയണം, നിൻ ചേതന പുൽകാൻ,
നിൻ ഹൃത്തിൽ അലിയാൻ,
നിൻപാദത്തിന് മെത്തയാകും പുൽക്കൊടിയായ് തീരട്ടെ,
നിൻ പൂവാടിയിലൊരു
തൊട്ടാവാടിയായ് തീരട്ടെ,
സഫലമാകട്ടെയീ ജന്മം,
സായൂജ്യമധു നുകരട്ടെ,
നിൻ കനിവാൽ സാധ്യം,
അരുളാൽ സാധ്യമത്.
Comments
Post a Comment