ചിറകുകൾ
ദൈവമെ എൻ
നിശ്വാസത്തിൽ
നിൻ സൗമ്യഗന്ധം
എൻ ഹൃദയമിടിപ്പിൽ
നിൻ നടനതാളം
എൻ ശരീരത്തിൽ
നിൻ തലോടൽ,
എന്നാത്മാവിൽ
നിൻ സൗമ്യ ദൃഷ്ടി.
എങ്കിലുമെൻ മാനസം
തപിക്കും അഗ്നിപർവ്വതം
തകർക്കും ചുഴലിക്കാറ്റ്
ഒടുക്കും ആഴിഗർത്തം
വിഷാദരാഗം പാടും
വിമോഹഗീതം പാടും
വ്യഥിതവീണ,
എൻ തൃഷ്ണയൊരുക്കും
കൊടുങ്കാട്ടിൽ അലയും
ഏകാന്തപഥികനായ്
ദൈവമെ, വഴികാട്ടുക
അന്ധകാര പാതയിൽ,
സ്വാതന്ത്ര്യച്ചിറകുകൾ
നൽകിയനുഗ്രഹിക്കൂ,
നിന്നെപോലെ ഞാനും
പരമസ്വതന്ത്രനായിടട്ടെ.
Comments
Post a Comment