പാട്ട്

നിലാവ് പെയ്യും
കടൽക്കരയിൽ,
നിശാശലഭം പോൽ
ഹിമകണങ്ങൾ,
മധുരമായ് പാടും
രാക്കുയിലേ,
ഞാനൊന്നു
പാടട്ടെ നിന്റെ കൂടെ.

ഹൃദ്യരാഗത്തിൽ
വീണ മീട്ടി, സ്നേഹ-
താളത്തിൽ മേളമിട്ട്,
പ്രണയവസന്തത്തിൻ
പ്രേമഗാനം, നോവും
മനസ്സിൻ വിരഹഗാനം.

എൻ പാട്ടിന്നു കേൾക്കുന്നു
താരകങ്ങൾ,  കൂടെ
പാടും രാപ്പാടികൾ.
കൈയ്യിൽ ജീവിത -
മധുചഷകം, ചുണ്ടിൽ
ഉന്മാദരാഗമേളം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി