ക്ഷോഭം

ക്ഷോഭക്കൊടുങ്കാറ്റിൽ
വിറയ്ക്കും ഹൃദ്സാഗരം,
മാനസതീരങ്ങൾ
ഭേദിക്കും  തിരമാലകൾ,

തീക്കാറ്റായ് പതിക്കും
തന്മയഹൃദയങ്ങളിൽ,
പകതൻ വിഷവിത്തായ്
മുളയ്ക്കും മാനസത്തിൽ,

ദു:ഖപ്പേമാരിയായ്
ചൊരിയും നേരങ്ങളിൽ,
വിഷാദപ്പുണ്ണായ്
തപിക്കും നിമിഷങ്ങളിൽ,

വിക്ഷോഭമടങ്ങുന്ന ശാന്തചിത്തത്തിലോ,
ശാന്തമാം സമുദ്രം പോൽ
വിലസുന്നു മാനസം.

Comments

Post a Comment

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി