ഏകാന്തതരു

ശരത്കാലസ്സന്ധ്യയിൽ
ഏകാന്തവാർദ്ധക്യംപോൽ,
ഇല കൊഴിയും മാമരം
ഏകശിലപോൽ നിൽപ്പൂ,

ചൂടുതേടി പറന്നകന്നു
കൂടുകൂട്ടും പറവകൾ,
കാറ്റിൽ വിറകൊള്ളും
ചില്ല, വിരഹഗാനം പാടി,

എന്നോ വിരിഞ്ഞ സ്വപ്ന-
കുസുമം കൊഴിഞ്ഞു,
നിലാവുറഞ്ഞ് തൂവി
കൊഴിയും ഇലകളിൽ,

ഇറ്റിറ്റുവീഴും മഞ്ഞിൻ-
കണംപോൽ പെയ്തു,
ഏകാന്തരാഗത്തിൽ
വൃക്ഷവിഷാദമേഘം,

ഉഴവലിയും ഉയിരിന്ന്
മയങ്ങുന്നു തായ്വേരിൽ,
പൂക്കും തണൽമര-
ത്തിൻ കിനാവിൽ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി