ശരത്കാലം
ശരത്കാലസന്ധ്യയിൽ,
ഏകാന്തവാർദ്ധക്യം പോൽ,
ഇല കൊഴിഞ്ഞ മാമരം,
ഏകശില പോൽ നിൽപ്പൂ.
ചൂടുതേടി പറന്നകന്നു
കൂടുകൂട്ടിയ പറവകൾ,
തണുത്ത കാറ്റിൽ വിറയ്ക്കും
ചില്ല, വിരഹഗാനം പാടി.
എന്നോ വിരിഞ്ഞ സ്വപ്ന-
കുസുമങ്ങളെങ്ങോ
കൊഴിഞ്ഞു വീണു പോയ്,
കൊഴിഞ്ഞ ഇലകളിൽ
നിലാവുറഞ്ഞ് തൂവി.
ഇറ്റിറ്റു വീഴും മഞ്ഞിൻ-
കണം പോൽ, ഏകാന്ത-
രാഗത്തിൽ, മരത്തിൻ
വിഷാദമേഘം പെയ്തു.
ഉൾവലിയും ഉയിര്
തായ് വേരിൽ, ഒരു
തണൽ മരത്തിൻ
കിനാവു കണ്ട് മയങ്ങി.
Dr.Manoj.M.R.
Comments
Post a Comment