കർഷകൻ
ഇല്ലെനിക്കറിയില്ല
മണ്ണിൻ ഗന്ധം,
ഇല്ലെനിക്കറിയില്ല
വിത്തുഗുണം,
കർഷകനാകാൻ
പിറന്നോനല്ല,ഞാൻ
ഉണ്ണാൻ മാത്രം
ജനിച്ചോനല്ലോ.
ചെളിപറ്റും കാലിൽ
ചെരുപ്പിലും ഉടുപ്പിലും,
വിയർപ്പുനാറ്റമേറ്റം
അസഹ്യമല്ലോ.
തല വിയർത്താലോ
പനി പിടിക്കും,
തല നനഞ്ഞാലോ
മൂക്കൊലിക്കും.
വെയിലു കൊണ്ടാലന്ന്
തലവേദന,
തണുപ്പടിച്ചാലോ
ശ്വാസംമുട്ട്.
കണ്ടില്ലൊരിക്കലും
കലപ്പയും നെൽവിത്തും,
കണ്ടത്തിൽ കിളയും ഞാറൊരുക്കവും.
നികത്താം വയലുകൾ,
വിലകൂട്ടി വിറ്റിടാം,
മേലനങ്ങാനോ വയ്യ,
ആഹാരം വാങ്ങിടാം,
കർഷകനാകാൻ
പിറന്നോനല്ല,ഞാൻ
ഉണ്ണാൻ മാത്രം
ജനിച്ചോനല്ലോ.
Comments
Post a Comment