മഴത്താളം

വർഷഭാരമിറക്കും
കാർമുകിലേ,
ഹർഷമായ് കൈനീട്ടി
ഭൂമിദേവി,

വാദ്യമേളത്തിൽ
വർഷമേഘം,
താളമേളത്തിൽ
വർഷഘോഷം,

പൂരത്തായമ്പക
മഴപ്പെരുക്കം,
മദ്ദളനാദമായ്
മഴത്തുള്ളികൾ,

ഇടയ്ക്കിടെ ഇടിനാദം
ഇടയ്ക്കപോലെ,
ചേങ്ങിലനാദത്തിൽ
ഇടിമിന്നലും,

വിണ്ണും മണ്ണും കോർക്കും
മഴനൂലിഴ,
കരഘോഷം പൊഴിക്കും
പൂമരങ്ങൾ,

പതിഞ്ഞ നാദത്തിൽ
മൃദംഗഭേരി,
തിമിർക്കും മഴപോലെ
തബലനാദം,

മഴയിൽ താണ്ഡവ-
നൃത്തമാടി,
പൊട്ടിച്ചിരിക്കുന്നു പ്രകൃതി
ഒന്നായ്,

അനുസന്ധാനമായ്
എൻ ഹൃദയതാളം,
മിന്നലായ് ജ്വലിപ്പൂ
എൻ പ്രാണരേണു.

Comments

  1. മനോഹരം. മഴയെ നേരിൽ കണ്ടപോലുണ്ട്.
    പ്രകൃതിയുടെ സുന്ദര ലാസ്യ രൗദ്ര ഭാവങ്ങൾ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. ഉദാത്തമായ ഭാവം. ആ സുന്ദര മുഹൂർത്തങ്ങൾ തന്മയീത്വത്തിലേക്കു ആവാഹിച്ചിരിക്കുന്ന കവിയുടെ ഭാവനയെ പ്രണമിക്കുന്നു

    ReplyDelete
    Replies
    1. Hi Radha
      നല്ല വാക്കുകൾക്കും
      പ്രോത്സാഹനത്തിനും നന്ദി

      Delete

Post a Comment

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി