ധർമ്മാശുപത്രി

പൊളിഞ്ഞ കെട്ടിടത്തിൽ
നിറംമങ്ങിയ ചുമരുകൾ,
ഇരുണ്ട മുറിയിലെങ്ങും
നിറയും ശബ്‌ദഘോഷം.

ഇടുങ്ങിയ മുറിയിൽ
അടുങ്ങി കട്ടിലുകൾ
നിറയെ, ആശ്വാസം
തേടും രോഗികൾ.

കടുംവ്രണവുമായ് ചിലർ,
കൈഞരമ്പിലൂടെ വീഴും
മരുന്നുലായനി, പനിച്ച്
കിതച്ച് തുപ്പുന്നവരും,

പ്രാണവായു തേടിയെങ്ങോ
പരതുന്നവർ,അമ്മമാറിൽ
മയങ്ങും കുഞ്ഞുങ്ങൾ,
പ്രാർത്ഥനയിൽ ചിലർ.

ഭിഷക്കിൻ കരുതലിൽ
ശുശ്രൂഷയേകും നഴ്സുമാർ ,
സാന്ത്വനമേകി ബന്ധുജനം,
സർക്കാർ ധർമ്മാശുപത്രിയിത്.

കുറ്റവും കുറവുമുണ്ടാകിലും
ഇവിടമൊരു സ്നേഹാലയം,
നിസ്വർ ശാന്തിതേടുന്നിടം
ശരണാലയം, സേവനം
ധർമ്മമാം ധർമ്മാലയം,
മനുഷ്യത്വം വറ്റാത്തൊരിടം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി