ചിറകുകൾ
ഈശ്വരാ, നീ തന്ന
ജീവിതത്തിൽ,
എങ്ങും നിറെ നിൻ
കയ്യൊപ്പുകൾ,
ശ്വാസഗതിയിൽ
നിൻ സൗമ്യഗന്ധം,
ഹൃദയമിടിപ്പിൽ
നിൻ നടനതാളം,
അന്തരാത്മാവിൽ
കരുണദീക്ഷ,
നയനങ്ങളിൽ
അറിവിൻ ജ്വാല.
എങ്കിലുമെൻ
മനസ്സിലെന്തേ
ബന്ധനക്ഷോഭ -ക്കൊടുങ്കാറ്റുകൾ,
വ്യഥിതരാഗമെൻ
ചപലതയോ,
നീ തന്ന ശാപമോ,
മൃഗതൃഷ്ണയോ.
സ്വതന്ത്രനാകണം
നിന്നെപ്പോലെ,
ചിറകുകൾ വേണം
പറന്നകലാൻ,
ബന്ധനങ്ങൾ
അറുത്തെറിഞ്ഞ്,
സ്വതന്ത്രമനമായ്
പറന്നീടണം .
അവബോധച്ചിറക്
ഒരുക്കീടണം,
ചിറകല്ലാ ചിറകിനാൽ
പറന്നീടണം.
Comments
Post a Comment