കായൽസ്വപ്നം

അങ്ങകലെ തെങ്ങിൻ-
തലപ്പിനുമപ്പുറം,
അസ്തമയച്ചോപ്പിനെ
ചുംബിക്കും കടലേ,

കുഞ്ഞലകളിലെൻ
പിണക്കം മൂളിക്കൊണ്ട്,
നിന്നെ കിനാവുകണ്ട്
മയങ്ങുന്നു മൗനമായ്.

കൊതുമ്പുവള്ളത്തിൽ,
എന്നുള്ളകത്തിൽ നിന്ന്
ഞാൻ നിനക്കായെന്നും
കരുതുന്നു പവിഴങ്ങൾ.

പുണരും കണ്ണീരാറ്റിൻ
കദനമറിയുന്നില്ല ഞാൻ,
ദിവാസ്വപ്നത്തിലെന്നും
അനന്തസാഗരം മാത്രം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി