പക

പുകയും പകയാൽ
കറുത്തു മാനസങ്ങൾ,
വെറുത്തു മനസ്സുകൾ,
രാഷ്ട്രമതാന്ധതയാൽ.

ഉറയും തമസ്സിന്ന്
തുരുമ്പിച്ച വാളായി,
തരിമ്പും അറപ്പില്ല,
അരിയും ഗളങ്ങളെ.

തെറിക്കുന്ന ചോരയാൽ
ചിരിക്കുന്നു രാക്ഷസർ,
ഇല്ലില്ല സന്താപം
ഈ രക്തദാഹിക്ക്,

പിടയുന്ന പ്രാണനിൽ
തകരുന്നു സ്വപ്നങ്ങൾ,
ഇടറുന്ന ഹൃദയത്തിൽ
പതറുന്നു ജീവിതം.

സമൂഹമനസ്സിലോ
കബന്ധങ്ങളാടുന്നു,
പൊയ്മുഖം കാട്ടി
പകയും ചിരിക്കുന്നു.

Comments

  1. രാഷ്ട്രീയം എന്താണെന്നറിയാത്ത പാഴ് ജീവിതങ്ങൾ. ഈ സാമൂഹ്യ വിപത്തിനെ മനോഹരമായി തുറന്നു കാട്ടുന്ന കവിത.
    പകരം വെക്കാൻ ആകാത്ത വരികൾ. സുന്ദരമായ ശൈലി.

    ReplyDelete
    Replies
    1. നല്ല വാക്കിന് നന്ദി സുഹൃത്തേ

      Delete
  2. ലോകം രാഷ്ട്രീയമതാന്ധതയാൽ പുകയുമ്പോൾ എരിഞ്ഞടങ്ങുന്നത് നാളെയുടെ വാഗ്ദാനങ്ങളുടെ മനസ്സിലെ മതേതര സ്നേഹം....!
    നല്ല കവിത!!

    ReplyDelete
    Replies
    1. അതേ,
      നമ്മളറിയാതെ നമ്മുടെ മനസ്സുകളിൽ വിഷം നിറയുന്നു .
      നന്ദി

      Delete

Post a Comment

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി