സമ്മാനം

മൽജീവനിന്നൊരു
സമ്മാനം,
അജ്ഞാതശക്തിതൻ
വിഭൂതി,
വർണ്ണക്കാഴ്ചകൾ
നിറക്കൂട്ട്,
സ്വരരാഗമേളം
സംഗീതം.

ആകാശച്ചരുവിലെ
താരകയും,
കല്ലാറിൻ തീരത്തെ
വനപുഷ്പവും,
പൈതലിൻ പഞ്ചാര-
പ്പുഞ്ചിരിയും,
നീയെനിക്കേകിയ
സമ്മാനമോ.

പുൽക്കൊടി തന്നിലും
കോശത്തിലും,
നിറവാകും അമേയ-
പ്രഭാവമെ,
വാഴ്ത്തുന്നു നിന്നെയെൻ
ഹൃദയത്താലേ,
ഭക്തി കവിയുമെൻ
കല്പനയാലേ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി