നോവ്

തൊട്ടുനോവിച്ചല്ലവൻ
എന്നെയെങ്കിലും,
നോക്കി നോവിച്ചവൻ
രോഷനയനത്താൽ.

തൊട്ടുനോവിച്ചില്ലവൻ
എന്നെയൊരിക്കലും,
കുത്തി നോവിച്ചവൻ
പുകയും വാക്കാൽ.

നോവിനാൽ വെന്തെൻ
മാനസമെപ്പോഴും,
നോവും നെഞ്ചകത്താൽ
നരകിച്ചുവെപ്പോഴും.

എന്നഹം തീർക്കും വ്യർത്ഥ-
ചിത്രമൊഴിയുമ്പോൾ,
എന്നഹമൊരു ധ്യാന -
കവചമൊരുക്കുമ്പോൾ,
മാമ്പഴപ്പുളി മധുരമായ്
തീരുമ്പോൽ, മാനസം
മാധുര്യം രുചിക്കയായ്.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി