മരണവീട്ടിൽ

മരണവീടിൻ മുറ്റത്ത്
നിരത്തിയ കസേരകൾ
മുഖം കുനിച്ച്
മനം കടുത്ത്
ദു:ഖിതരാം ബന്ധുക്കൾ

അകത്ത് അലമുറയായ്
അടക്കും തേങ്ങലായ്
തരിക്കും വിങ്ങലായ്
തപിക്കും ഹൃദയങ്ങൾ

ഒന്നുമറിയാതെ
കളിക്കുന്നു മക്കൾ,
ചsങ്ങുകൾക്കായ്
ഒരുക്കം ധൃതിയിൽ

ഇന്നലെ അലയിട്ട
സന്തോഷമിവിടെ
കടുംസന്താപമായ്
കളിയാടിടുന്നു

വളരും മക്കൾ നാളെ,
സന്തോഷം വന്നിടും,
തിരിയും കാലചക്രം
ഗമിക്കും ജീവപഥം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി