സോപ്പ്

നിറമുള്ള കുപ്പിയിൽ
സോപ്പുലായനി,
ലയിപ്പിക്കുമഴുക്ക്
നിസ്സംഗമായ് നീ.

നിനച്ചു പോയെൻ
നനുത്ത ബാല്യകാലം,
പതയാത്ത സോപ്പിട്ട്
കുളിച്ച കാലം.

തിരമാലയായ്
പതഞ്ഞുകേറി,
നന്നേയറിയുമെൻ
നഗ്നതയിൽ.

നിൻ ത്യാഗബുദ്ധി
എൻ കർമ്മപാഠം,
നിൻ സേവയെൻ
ദൈവദർശനവും.

അതിവിശിഷ്ടം
നിൻ മരണഗതി,
മണമായ് മാറും
നിൻ അന്ത്യഗതി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി