പ്രതിമകൾ

നഗരവീഥികളിൽ
നിറയും പ്രതിമകൾ,
നാടിൻ യശ്വസ്സികൾ
നിൽപ്പൂ ശില്പമായ്,

വിളറി പഴകുമൊരു
പ്രതിമച്ചോട്ടിലും,
തിളങ്ങും ഫലകം ഉത്-
ഘാടകനാമത്താൽ,

പ്രതിമനഗരമായ്
തീരുമോ പട്ടണം,
നിലച്ച മനസ്സുമായ്
നിൽക്കും ജനങ്ങളും,

മൗനഭാഷയിൽ
വ്യഥിക്കും പ്രതിമകൾ,
അപമാനമരുത് ത്യാഗി-
കളോട് ഒരിക്കലും,

മാനവജനതയ്ക്ക്
നേർവഴി കാട്ടിയോർ,
മാനവനന്മയ്ക്ക്
സ്വപ്നങ്ങളേകിയോർ,

ഞങ്ങളുരുവിട്ട വാക്കും
കർമ്മവും,
തെളിയട്ടെ ഓർമ്മയായ്
നിങ്ങളിലെപ്പോഴും,

ഞങ്ങൾ കൊളുത്തിയ
നവോത്ഥാനജ്വാലകൾ,
അണയാതെ കാക്കുക
മലയാളസ്സമൂഹമെ,

വേണ്ടിനി പ്രതിമകൾ
നാടിന്റെ വീഥിയിൽ,
പൂക്കും തണൽമരം
പൂത്ത് നിറയട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി