യാത്ര

തുടങ്ങിയതെവിടെ
ഈ യാത്ര,
ശരീരമുണ്ടായൊരു
നിമിഷമോ,

ഒടുങ്ങുന്നതെവിടെ
ഈ യാത്ര,
ശരീരമൊടുങ്ങും
ചിതയിലോ,

തുടങ്ങിയതെവിടെ
എൻ മനസ്സ്,
ഈ ശരീരത്തിൻ
തലച്ചോറിലോ,

പോയ ജന്മങ്ങളുടെ
തുടർച്ചയോ,
ദൈവത്വത്തിൻ
ആലയിലോ,

ശരീരത്തിൻ വയസ്സ്
നൂറെങ്കിൽ,
മനസ്സിൻ വയസ്സെത്ര
നൂറായിരം,

ദേഹയാത്ര ഒടുങ്ങും
പട്ടടയിൽ,
യാത്ര തുടരും മനം
ഏറെനാൾ,

മായക്കാഴ്ചയീ ദേഹമെന്ന് ബുദ്ധന്മാർ,
ജനിമൃതിയും യാത്രയുമില്ലെന്ന്‌ വേദാന്തികൾ,

ഉത്തരമെത്തുംവരെ
തുടരും നാം,
ദേഹമനസ്സിൻ യാത്രകൾ അനന്തമായ്.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി