കാൽപ്പന്ത്
കാൽപ്പന്ത്.
------------------
കറങ്ങിക്കളിക്കുന്നു ഭൂമി
ആകാശമണ്ഡലമേട്ടിൽ,
കാൽപ്പന്തുരുട്ടുന്നു ദൈവം,
പച്ചയാം കളിക്കളത്തിൽ,
ചാടിയും തുള്ളിക്കരഞ്ഞും
ഉയരങ്ങൾ താണ്ടിപ്പറന്നും
പ്രണയവിവശനാം പന്ത്,
ഗോൾവല തേടിയലഞ്ഞു,
ശിരസ്സ് തലോടിത്തഴുകി,
നെഞ്ചിൽ സ്വകാര്യങ്ങളോതി,
ബൂട്ടിട്ട പാദങ്ങൾ മുത്തി,
പായുന്നു പുൽച്ചാടിപ്പന്ത്,
കളിനിയമങ്ങൾ അറിഞ്ഞും,
പുൽക്കൊടി ചവിട്ടിമെതിച്ചും
കളത്തിൽ ഓടിത്തകർത്തും
കളിച്ചു തിമിർക്കുന്നു പന്ത്,
ഗാലറിയിൽ ആരവഘോഷം
ഹുങ്കാരനാദം മുഴക്കെ,
ഉല്ലാസത്തോടെ കളിപ്പൂ,
കളിയുടെ രാജകുമാരൻ.
Dr.Manoj.M.R.
Comments
Post a Comment