കേയ്ക്ക്

കേയ്ക്ക്.
---------------

സ്പഷ്ടമായ് ഹൃദയത്തിൽ
ഇന്നൊരു പനിനീർ കേയ്ക്ക്,

മനസ്വിനി, നിൻ പ്രണയം
കുഴമ്പായ് കടഞ്ഞ കേയ്ക്ക്,

ഹിമസാഗരമായ്, പ്രേമം
കേയ്ക്കിൻ മീതെ ഉറയവെ,

തരളമാമെൻ ഹൃദയം,
അടയാള മുദ്രയിട്ടു,

മുറിപ്പെടും വേളയിൽ
എത്തിനോക്കാൻ, നിൻ

വിരഹം ചോക്ളേറ്റായ്,
അകക്കാമ്പിൽ മറഞ്ഞിരുന്നു.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി