യോഗം.
യോഗം.
--------------
വിയോഗം സംസാരഹേതുകം,
യോഗം കൈവല്യദായകം,
യമനിയമങ്ങളൊക്കെയും
യോഗസാധനയ്ക്കാധാരം,
സുഖാസനപ്രാണായാമം,
പ്രത്യാഹാരം, ധാരണകൾ,
ചിത്തവൃത്തി നിരോധനം,
ധ്യാനം സമ്പുഷ്ടമാക്കിടും,
സമാധിയോഗത്തിങ്കലോ
ശുദ്ധചൈതന്യ നിർവൃതി,
ജ്ഞാനപ്രകാശ മോക്ഷകം
യോഗാത്മക വിലയനം.
Dr.Manoj.M.R.
Comments
Post a Comment