സ്നേഹകമലം
വിരിഞ്ഞു സ്നേഹകമലം
മനസ്സിൻ പൊയ്കയിൽ,
തഴുകി ഹൃദയസൂര്യൻ
പൂവിൻ ദലങ്ങളിൽ,
മറഞ്ഞു, സ്വാർത്ഥവും
ഈർഷ്യയും മമതയും,
നിറയുന്നു ഹൃത്തിൽ
ധന്യമകരന്ദക്കൂമ്പാരം,
അലിയുന്നു അലകളായ്
വാനിൽ, പ്രേമത്തൂമണം,
അണയുന്നുവെൻ ചാരെ,
അനുരാഗശലഭങ്ങൾ,
പകവിഷൂചിക പടരും
പാരിൽ പകരാനായ്
ആശിപ്പൂ, സ്നേഹാമൃതം,
കൊതിപ്പൂ, പ്രേമാർദ്രമായ്.
Dr.Manoj.M.R.
Comments
Post a Comment