ദൈവമക്കൾ

ദൈവമക്കൾ.
-----------------------

മൊഴിഞ്ഞു ചോന്നൊരു
പനിനീർപ്പൂവ്, ഞാൻ
സുന്ദരി, ദൈവത്തിന്
ഏറ്റം പ്രിയപ്പെട്ടോൾ,

തുറന്നു തിരുമിഴിയിത്
കേൾക്കേ പാരിജാതം,
മാസ്മരഗന്ധമെനിക്ക്,
ചൊല്ലി മുല്ലപ്പൂക്കൾ,

കാന്തിയിലേറ്റവും
പ്രിയങ്കരി, സൂര്യകാന്തി,
ചെളിയിലെ മാണിക്യം
താനെന്ന് ചെന്താമര,

കാർബൺ, ഹൈഡ്രജൻ,
തീർക്കും സൂത്രവാക്യം
പുഷ്പങ്ങൾ, ഉറക്കെ
വിജ്ഞപണ്ഡിതൻ,

മൊഴിഞ്ഞു മൃദുവായ്
ദൈവം, പ്രിയമക്കളേ,
നിങ്ങളെൻ വാടിയിൽ
ചാരുമഴവില്ലുകൾ,

താതന് പ്രിയരായ്
വാഴും മക്കളെല്ലാം,
വർണ്ണാഭമാം ജീവിത-
വാടിയൊരുക്കും നിങ്ങൾ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി