ഒഴിഞ്ഞ മുറി

ഒഴിഞ്ഞ മുറിയിൽ
നിറഞ്ഞു ശൂന്യത,
അലസ ചിന്തകൾ
ശയിച്ചു മനസ്സിലും,

കനക്കും ശൂന്യത്തിൽ
തെന്നലിൻ നിശ്വാസം,
ഒഴിഞ്ഞ ചിത്തത്തിൽ
ഉറങ്ങും കദനങ്ങൾ,

ഒഴിഞ്ഞ മുറിയിലോ
ചിരിക്കും ആകാശം,
നിറയുമുള്ളത്തിൽ
ഉണങ്ങും മുറിവുകൾ,

തെളിഞ്ഞ ചിന്തയിൽ
അറിവിൻ തിരിവെട്ടം,
തെളിഞ്ഞ ബോധത്തിൽ
ഉണർവ്വിൻ സംഗീതം,

അകം പുറങ്ങളിൽ
തിങ്ങും ശൂന്യത,
അകപുറമില്ലാതെ
തിങ്ങും ബോധവും.

Dr.Manoj.M.R.

Comments

Post a Comment

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി