സുഗന്ധനതൈലം
സുഗന്ധതൈലം.
----------------------------
സ്ഫടികക്കുപ്പിയിലെ
സുഗന്ധതൈലം ഞാൻ,
മടുത്തുവല്ലോ മാനസം
ഏകാന്തവാസത്താൽ,
ഭയാനകമീ പാരതന്ത്ര്യം,
കനക്കുന്നു വിഷാദവും,
മോചനത്തിൽ മാത്രമല്ലോ
ശാന്തിയും സന്തോഷവും.
തെന്നലൊപ്പം അലയേണം
അനന്തമാം വിഹായസ്സിൽ,
ദൂരെ ദൂരെ പറക്കേണം
തൂമണം പരത്താനായ്,
അലിയേണം ഹൃദയത്തിൽ
പ്രണയത്തിൻ രേണുവായി,
മണക്കേണം മരണത്തെ,
പുണരേണം ജനനത്തെ,
സ്നേഹതൈലം പൂശിടേണം
പൊയ്പ്പോയ ഓർമ്മകളിൽ,
സുഗന്ധമായ് പടരേണം
വിടരുന്ന സ്വപ്നങ്ങളിൽ,
എൻ മജ്ജയാണെൻ ഗന്ധം,
ചൈതന്യമല്ലോ പരിമണം,
പ്രേമമാണെൻ സൗരഭ്യം,
ജീവിതം തന്നെ സുഗന്ധവും.
Dr.Manoj.M.R.
Comments
Post a Comment