ഏകാന്തഗായകൻ
ഏകാന്തഗായകൻ.
*******************
ആരാരുമില്ലേ
ഗാനം ശ്രവിക്കുവാൻ,
ആരാരുമില്ലേ
ഭാവം നുകരുവാൻ,
ഏകാന്തഗായകൻ
പാടുന്നു ഞാനിന്ന്,
തപ്തഹൃദയത്തിൻ
ശോകാന്തരാഗത്തിൽ,
തകരുന്ന സ്വപ്നങ്ങൾ
ഇടറുന്ന നാദമായ്,
ഓർമ്മതൻ വർഷമോ
പതറുന്ന താളമായ്,
മനസ്സിന്റെ നെഞ്ചിലോ
ഇറ്റുവീഴും വ്യഥ,
നിണത്തിൻ മണ-
മാർന്നൊരീണമായി.
ആരാരുമില്ലേ
പാട്ടൊന്നു കേൾക്കുവാൻ,
ആരാരുമില്ലേ
താളം പിടിക്കുവാൻ,
ഏകാന്തഗായകൻ
പാടുന്നു ഞാനിന്ന്,
തപ്തഹൃദയത്തിൻ
ശോകാത്മരാഗത്തിൽ,
വിൺതാരകങ്ങളും
വെൺചന്ദ്രലേഖയും
കൂട്ടിനായ് ഉണ്ടല്ലോ,
കൂടൊന്ന് പാടുവാൻ.
Dr.Manoj.M.R.
ശോകാന്തം
ശോകാർദ്രം
ശോകാത്മം
Hey we all are around u to hear u and sing along.come on be cheerful, and write melodious poems and mood elating songs rather than shokams.
ReplyDeleteThanks
DeletePoems come out in different moods. That is all