കുറ്റാലം

കുറ്റാലം.
----------------

കുറ്റാലം, ഹേ സഹ്യപുത്രി,
നിൻ നനുത്ത മുടിയിഴയിൽ,
തണുത്ത മഴക്കാറുകൾ
മെല്ലെ മെല്ലെ മുത്തീടവെ,

കവിളിണയിൽ, തെന്നൽ
മെല്ലെ മെല്ലെ തഴുകീടവെ,
കാതിൽ ഇണക്കിളികൾ
പ്രേമഗാനം ആലപിക്കേ,

ഉല്ലാസനൃത്തമാടും നിൻ
ആത്മഹർഷധാരയിൽ
എൻ സഹൃദയം, മെല്ലെ
കുളിര് കോരി നിറയവെ,

എത്ര ജന്മാന്തരങ്ങളായ്
നിൻ വഴിത്താരകളിൽ,
വന്യമാം ഗന്ധം നുകർന്ന്
അലഞ്ഞീടുന്നു ഞാൻ,

തല ചായ്ച്ചിടട്ടെ നിൻ
മടിത്തട്ടിൽ, എൻ വ്യഥകൾ
മറന്നൊരു നിമിഷം ഞാൻ
സ്വസ്ഥനായൊന്ന് മയങ്ങട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി