ഹിരോഷിമ
ഹിരോഷിമ
*************
പോയ കാലത്തിലെ
ശപ്തനിമിഷത്തിൽ
പൊട്ടിയണുബോംബ്,
ഹിരോഷിമയിലായ്,
ഊർജ്ജത്തിൻ ചൂടേറ്റ്
ചോന്നുപോയ് ഭൂതലം,
സ്ഫോടനക്കാറ്റിലോ
കെട്ടുപോയ് പട്ടണം,
പൊള്ളിയടർന്നുപോയ്
ദേഹവും കാഴ്ചയും,
നീറിയെരിഞ്ഞുപോയ്
ജീവനും പ്രാണനും,
വിദ്വേഷപ്പുകയിൽ
കറുത്തുപോയ് മാനസം,
ഇരുളും ഹൃദയത്തിൽ
കളിയാടി സാത്താനും,
പാടേ മറഞ്ഞുപോയ്
ദൈവത്തിൻ കണ്ണുകൾ,
പാടേ കരിഞ്ഞുപോയ്
മാലാഖച്ചിറകുകൾ.
വേണ്ട, അണുബോംബ്,
അവിവേകപ്പകബോംബ്,
വേണ്ടത് സ്നേഹത്തിൻ
മൃദുലതരംഗങ്ങൾ,
അവബോധസൂര്യ -
പ്രകാശത്തിൻ രേണുക്കൾ,
ചൊരിയട്ടെ നന്മകൾ
മാനുഷചിത്തത്തിൽ.
Dr.Manoj.M.R.
Comments
Post a Comment