ശ്രീനാരായണഗുരു
ശ്രീനാരായണഗുരു.
................................
നാരായണഗുരു
ജ്ഞാനതപസ്വിയായ്
മലയാളനാട്ടിൽ
അവതരിച്ചു,
അന്ധതമസ്സെഴും
കേരളനാട്ടിൽ
അറിവിന്റെ ദീപം
തെളിച്ചുവങ്ങ്,
ജാതിയും തീണ്ടലും
തിങ്ങുന്ന ചിത്തത്തെ,
ശുദ്ധമാക്കിയങ്ങ്
ശാന്തനായി,
വിദ്യതൻ ശക്തി
ഉണർത്തിയങ്ങ്,
ഭക്തിതൻ ശുദ്ധി
പകർന്നുവങ്ങ്,
മാനുഷരെല്ലാരും
ഏകജാതി,
സർവ്വപ്രപഞ്ചവും
ഒന്നു തന്നെ,
വേറല്ല ദൈവവും
മാനുഷനും,
സർവ്വമതത്തിലും
സ്നേഹരസം,
സദ്ഗുരുവാണല്ലോ
എന്നുമങ്ങ്,
നരനായ് പിറന്നോരു
ആത്മബോധം.
Dr.Manoj.M.R.
Comments
Post a Comment