സിദ്ധിവിനായകൻ

സിദ്ധിവിനായകൻ.
................................

സിദ്ധിവിനായകാ
മോക്ഷപ്രദായകാ
സർവ്വസ്വരൂപനേ
കൈ തൊഴുന്നേൻ,

ജ്ഞാനം തുളുമ്പുന്ന
കൊമ്പിനാലെന്നുടെ
മോക്ഷഹരിശ്രീ
കുറിക്കുക നീ,

ആത്മനഭസ്സിലെ
വിഘ്‌നങ്ങളൊക്കെയും
ആട്ടിയകറ്റുക-
യാത്മനാഥാ,

ദു:ഖം തപിക്കുമെൻ
ഹൃദയത്തിലിന്നു നീ,
ചാർത്തുക ആനന്ദ-
പ്പാദമുദ്ര,

ചിന്താഗണങ്ങളെ
അകറ്റിയെൻ മാനസം,
അറിവിൻ പ്രകാശമായ്
മാറ്റുക നീ,

പ്രണവസ്വരൂപമായ്
ഓങ്കാരനാദമായ്
നിത്യവും വാഴുക -
യെൻ മനസ്സിൽ.

Dr.Manoj.M.R.

Comments

Post a Comment

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി