ശ്രീമൂകാംബികയിൽ
ശ്രീമൂകാംബികയിൽ,
നാദങ്ങൾ ശ്രുതിമീട്ടും അങ്കണത്തിൽ,
അമ്മേ നിന്നുടെ ലാളനമേറ്റോരു,
മോഹനഗാനം പിറന്നു.
(ശ്രീമൂകാംബികയിൽ)
ഹൃദയം തംബുരുവായി,
മാനസം താളങ്ങളേകി,
ആത്മാവിനുള്ളിലെ ചിന്താശകലം,
ഗാനത്തിൻ പല്ലവിയായി,
അമ്മതൻ ലാളനം ഏറ്റൊരു ഗാനം,
മോഹനരാഗമായ് മാറി,
മോഹനഗാനമായ് മാറി.
(ശ്രീ മൂകാംബികയിൽ)
രാഗം വാചാലമായി,
വാക്കുകൾ സഫലങ്ങളായി,
അമ്മതൻ സന്നിധി എന്നിലെ മോഹത്തിൻ
പൂക്കും ആരാമമായി,
ആദിപരാശക്തീ നിൻ സാമീപ്യം,
തഴുകും സൗരഭമായി,
ആത്മാവിൻ ധന്യതയായി.
ശ്രീ മൂകാംബികയിൽ,
നാദങ്ങൾ ശ്രുതിമീട്ടും അങ്കണത്തിൽ,
അമ്മേ നിന്നുടെ ലാളനമേറ്റൊരു
മോഹനഗാനം പിറന്നു.
ശ്രീ മൂകാംബികയിൽ...
Comments
Post a Comment