ഗുരുനാഥൻ

ഗുരുനാഥൻ.
.......................

ജന്മനേരത്തങ്ങു -
റക്കെ കരയാനും,
അമ്മിഞ്ഞപ്പാലങ്ങ്
നൊട്ടി നുണയാനും,

ജീവന്റെ ചോദന
ഉത്തേജിപ്പിക്കാനും,
പ്രകൃതിയാമമ്മ
ഗുരുവായി വന്നിടും,

പിച്ച നടത്തിച്ച്
നട്ടെല്ല് നൂർക്കുവാൻ,
അമ്മയുമച്ഛനും
ശിക്ഷകരായിടും,

ഭേദമില്ലാതെ വസി-
ക്കുന്നു സോദരർ,
സ്നേഹത്തെ വാരി -
ച്ചൊരിയുന്നു കൂട്ടുകാർ,

സഹജീവിതത്തിൻ
വഴികാട്ടി ഭാര്യയും,
തെല്ല് കളങ്കവു-
മില്ലാതെ മക്കളും,

ക്ഷമയുടെ പാഠം
പഠിപ്പിച്ചു ശത്രുക്കൾ,
വാത്സല്യമെന്തെന്ന്
കാട്ടിയ മുത്തശ്ശി, '

ചിന്തയുറയ്ക്കാനും
വാക്ക് തെളിക്കാനും,
പാഠാലയത്തിലെ
ആചാര്യനെത്തിടും,

സന്തോഷസാഫല്യ-
ധന്യമാം ജീവിതം,
ധ്യാനത്തിലൂടെ
പകരുന്നു സദ്ഗുരു,

തന്നിൽ നിന്നന്യമായ്
വേറൊന്നുമില്ലെന്ന്,
ആത്മബോധത്താല -
റിയുന്നു നമ്മളും,

നാഥനാം ഈശന്റെ
ഇച്ഛപോലെന്നുമേ
നാഥരായ് വന്നിടും
ഗുരുവിൻ പരമ്പര

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി