മറക്കുന്ന പാഠങ്ങൾ

മറക്കുന്ന പാഠങ്ങൾ.
................................

മറന്നുവോ നാം
ദുരന്തകാലം,
പ്രളയം നാട്
വിഴുങ്ങിയ കാലം,

നാടൊന്നാകെ
നടുങ്ങിയ കാലം,
നാടൊന്നാകെ
വിറച്ചൊരു കാലം,

മറന്നുവോ നാം
ദുരന്തകാലം,
മറന്നുവോ നാ-
മുണർന്ന കാലം,

ഭേദങ്ങൾ നാം
മറന്ന കാലം,
സ്നേഹം നന്നേ
തുടുത്ത കാലം,

മനുഷ്യരെല്ലാ-
മൊന്നായ കാലം,
മനസ്സുകളെല്ലാ-
മൊന്നായ കാലം,

ഹൃദയങ്ങളൊന്നായ്
മിടിച്ചൊരു കാലം,
കാരുണ്യമെങ്ങും
പരന്നൊരു കാലം,

മലയാളത്തിൻ
നല്ലൊരു കാലം,
നാടിൻ യശസ്സ്
വളർന്നൊരു കാലം,

രാഷ്ട്രീയപ്പക
മറന്ന കാലം,
അധികാരപ്പക
ശമിച്ച കാലം,

മതവൈരം
മരവിച്ചൊരു കാലം,
ജാതികൾ നന്നേ
തളർന്ന കാലം,

ദൈവങ്ങളെല്ലാ-
മുറങ്ങിയ കാലം,
മനുഷ്യതത്വ-
മുണൊർന്നുരു കാലം,

മറന്നു പോയോ
ദുരന്തകാലം,
ഞാനും നീയും
ഒന്നായ കാലം.

ഇന്നെല്ലാം, നാം
മറന്ന കാലം,
വിദ്വേഷത്തിൻ
വിഷമയകാലം,

വിശ്വാസം പക
ചീറ്റും കാലം,
തെരുവിൽ ചോര
മണക്കും കാലം,

മനസ്സുകൾ നന്നേ
പുകയും കാലം,
ഭേദവികാരം
പടരും കാലം,

മതവൈരം തുടി
കൊട്ടും കാലം,
ജാതിക്കോമര -
മാടും കാലം,

മനസ്സുകളെല്ലാ-
മകലും കാലം,
മനുഷ്യത്വം
മരവിക്കും കാലം,

നമുക്കു വേണ്ടാ -
യിങ്ങനെ കാലം,
നാടിൻ യശസ്സ്
കെടുത്തും കാലം,

ഓർക്കാം വീണ്ടും
ദുരന്തകാലം,
ഐക്യമതത്തിൻ
നല്ലൊരു കാലം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി