അമ്മേ മഹേശ്വരി
അമ്മേ മഹേശ്വരി
ആനന്ദദായികേ
നീയെന്നുമെന്നുള്ളിൽ വിളങ്ങേണമേ,
തപിക്കും ഹൃദയത്തിൻ
കനലൊന്നണയ്ക്കുവാൻ,
ഒഴുകും ഗംഗയായ് തഴുകേണമേ,
(അമ്മേ മഹേശ്വരി )
വിജനമാം സംസാരസാഗര
തീരത്തിൽ,
നിത്യവും നീയെന്നെ കരുതേണമേ,
വിജനമാം സംസാരസാഗര
തീരത്തിൽ,
നിത്യവും നീയെന്നെ
കരുതേണമേ,
കാരുണ്യവാരിധേ നിന്നലയിൽ
എന്റെ
ദു:ഖങ്ങളൊക്കെയും അലിഞ്ഞൊടുങ്ങി.
(അമ്മേ മഹേശ്വരി )
മനസ്സിൻ മലർവാടി നന്മയാൽ
പൂക്കുവാൻ,
എന്നുള്ളിലെന്നും നീ പെയ്തിറങ്ങൂ,
നിന്നുടെ സ്നേഹത്തിൻ
മധുകണമാർന്നൊരു,
സുന്ദരവർഷമായ് പെയ്തിറങ്ങൂ,
(അമ്മേ മഹേശ്വരി )
ഹൃദയദലങ്ങളിൽ നിന്റെ
സാമീപ്യവും,
സംഗീതമായെന്നിൽ നിറഞ്ഞു തൂവി,
ഈ ജന്മസാഫല്യം ധന്യത
പുൽകുവാൻ,
മോക്ഷപ്രദായിനീ അനുഗ്രഹിക്കൂ
(അമ്മേ മഹേശ്വരി )
Comments
Post a Comment