മലയാളനാടേ ഉണരൂ

മലയാളനാടേ ഉണരൂ
ആദിത്യപ്രഭ പോലെ
ഉണരു നീ ഉണരു നീ
ഭൂമികേ
( മലയാള നാടേ)

പെരുമഴ തീർത്തൊരു
പ്രളയദിനങ്ങളിൽ,
കൈകോർത്ത് നാമങ്ങ്
ഉണർന്നപോലെ,
കൊതുമ്പുവള്ളങ്ങളും
സ്നേഹത്തിൻ വലകളും,
ജീവനെ കോരിയങ്ങെടുത്ത പോലെ,
(മലയാള നാടേ)

മലകളും പുഴകളും
പൂവണിക്കൊമ്പുകളും,
പുണ്യമായ് കാണുന്ന
നാടല്ലേ,
മലകളും പുഴകളും
പൂവണിക്കൊമ്പുകളും,
പുണ്യമായ് കാണുന്ന
നാടല്ലേ,
ദൈവം തലോടിയ നാടിനെ
കാക്കുവാൻ,
ദൈവം തലോടിയ നാടിനെ
കാക്കുവാൻ,
ഉണരുക വേഗം നീ മലയാളമേ.
(മലയാള നാടേ)

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി