പൂങ്കുയിൽ
പൂങ്കുയിൽ.
......................
സ്‌നേഹത്തിൻ ശ്രുതിയിൽ
പാടുന്ന പൂങ്കുയിലേ
നിന്നാരോമൽ ഇണക്കിളി
പറന്നകന്നോ,
എങ്ങോ പറന്നു പോയോ
(സ്നേഹ....)
നിൻ പ്രേമഗീതകം
വാനിലിന്നുയരവെ
വെൺമേഘമേ
തിരയുകയോ നീ,
ഇണയെ തേടുകയോ
(സ്നേഹ .....)
നിൻ ഹൃദയതന്ത്രികൾ
വിഷാദരാഗമാകവെ
ത്രിസന്ധ്യയാകിലും
ഇണക്കിളി
വന്നതില്ലയോ,
കൂട്ടിൽ വന്നതില്ലയോ
(സ്നേഹ ... )
Dr.Manoj.M.R.
Comments
Post a Comment