കാവ്യസദ്യ

കാവ്യസദ്യ.
....................

നന്നേ തെളിവുള്ള
തൂശനില,
നന്നേ വിളമ്പിയ
കാവ്യസദ്യ,

എഴുത്തിൻ പുരയിൽ
വിളമ്പിയല്ലോ,
ആമോദത്തോടെ
കഴിച്ചിടാമേ,

കവിതകളേറെ
തൊടുകറിയായ്,
ശർക്കര തൂകും
കഥകളുമായ്,

രുചികൾ തുളുമ്പും
കറികളുണ്ട്,
നന്മ വിളങ്ങുന്ന
ചോറുമുണ്ട്,

പൊട്ടിച്ചിരിക്കുന്നു
പർപ്പടകം,
കണ്ണീര് വീഴ്ത്തും
വിഷാദകാവ്യം,

പായസം പോലെ
കവിതയുണ്ട്,
കയ്പ്പുള്ള പാവയ്ക്കാ-
വൃത്തമുണ്ട്,

നിറമുള്ള മണമുള്ള
ഗാനമുണ്ട്,
എരിയുള്ള പുളിയുള്ള
ചിന്തകളും,

ഉണ്ടു കഴിഞ്ഞാലോ
തൃപ്തിയാകും,
മനസ്സ് നിറഞ്ഞങ്ങ്‌
ധന്യനാകും.

Dr.Manoj.M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി