തൃക്കാർത്തിക
തൃക്കാർത്തിക.
............................
കാർത്തിക നാളിങ്ങ്
വന്നുവല്ലോ,
ദീപങ്ങളെങ്ങും
തെളിഞ്ഞുവല്ലോ,
ഐശ്വര്യജ്യോതികൾ
നാട്ടിലെങ്ങും
കുഞ്ഞുങ്ങളെല്ലാം
കൊളുത്തിയല്ലോ,
മാലിന്യക്കൂമ്പാരം
തൂത്തുവാരി,
വീടുകളൊക്കെ -
യണിഞ്ഞൊരുങ്ങി,
ധൂപസുഗന്ധവും
ചന്ദനവും,
നാമജപങ്ങളും
പ്രാർത്ഥനയും,
ധർമ്മവിളംബരം
ചെയ്തിടുന്ന
കീർത്തനസംഗീത -
മലയടിക്കെ,
ചന്തത്തിൽ കത്തുന്ന
മൺചെരാത്,
അറിവിൻ പ്രകാശം
തെളിച്ചിടട്ടെ,
നല്ല ശീലങ്ങളും
സംസ്കാരവും,
നല്ല മനസ്സിൽ
വിരിഞ്ഞിടട്ടെ,
നല്ല മനുഷ്യരെ
വാർത്തെടുത്താൽ,
ഭൂലോകമെന്നെന്നും
സ്വർഗ്ഗമാകും.
Dr.Manoj.M.R.
Comments
Post a Comment