ചതുരംഗം
ചതുരംഗം.
....................
ചതുരംഗക്കളം -
പോലെ ജീവിതവും,
ലീലകളാടേണ്ട
രംഗവേദി,
ചതുരരായ് നാമും
കളിക്കവേണം,
ജീവിതയുദ്ധം
ജയിക്കവേണം,
ചതുരംഗക്കളിയിലെ
യുദ്ധതന്ത്രം,
നിശ്ചയം വരുത്തുക
നമ്മളല്ലേ,
ജീവിതക്കളിയിലോ
പാവകളായ്,
കാലാളിൻ വേഷ-
മണിയുന്നു നാം,
അശ്വമായ് പായുന്നു
ഇന്ദ്രിയങ്ങൾ,
സുഖദമാം ചോദന
തേടിത്തേടി,
തേര് പോലോടുന്നു
പ്രാണശക്തി,
ദേഹം ചലിപ്പിക്കു-
മൂർജ്ജശ്ശക്തി,
ഗജരാജനെപ്പോലെ
സ്ഥൈര്യമോടെ,
വിരാജിക്കുന്നുണ്ട്
മാനസവും,
വികാരനൗകയാം
ഹൃദയമെന്നും,
റാണിയെപ്പോലെ
ലസിച്ചിടുന്നു,
എല്ലാമറിഞ്ഞും
അനുഭവിച്ചും,
രാജാധിരാജനായ്
ഞാനുമുണ്ട്,
ചതുരംഗക്കളി -
പോലെ ജീവിതവും,
ലീലകളാടേണ്ട
കർമ്മഭൂമി.
Dr.Manoj.M.R.
Comments
Post a Comment