ദീപാവലി

ദീപാവലി.
...................

ദീവാലി രാവിനെ
ദീപ്തമാക്കാൻ,
ദ്യോതിക്കുന്നല്ലോയീ
ദീപനാളം,

മോഹനരൂപമാം
മൺചെരാതിൽ
മോഹനരൂപിയാം
നെയ്നാളമേ,

ആരോ കൊളുത്തിയ
തിരിയെന്നാലും,
നീയുമാദിത്യന്റെ
അംശമല്ലേ,

ചെറുതെന്നാലും നീ
തെളിക്കുന്നല്ലോ
ലോകത്തിൻ കാഴ്ചകൾ
വ്യക്തമായി,

നൂറ്റാണ്ടുകാലത്തെ
അന്ധകാരം
നീങ്ങി മറഞ്ഞല്ലോ
ആ നിമിഷം,

ശോഭ ജ്വലിക്കുന്നു
നിന്നിലിന്ന്,
ശോഭിച്ചു നിൽക്കുന്ന
താരകംപോൽ,

അറിവിൻ വിളക്കായി
തെളിയുന്നല്ലോ,
നിൻ സോദരനെന്നിൽ
മനസ്സാക്ഷിയായ്,

അറിവിലുമേറി -
യറിഞ്ഞിടുന്ന
ആത്മബോധമാ-
യറിയുന്നല്ലോ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി