ഉറക്കമായോ സഖി
ഉറക്കമായോ സഖി...
............................
ഉറക്കമായോ സഖി
ഉറക്കമായോ,
കാളിന്ദീതീരം അണിഞ്ഞൊരുങ്ങി,
കാനനഛായകൾ നൃത്തമാടി,
രജനീഗന്ധികൾ പൂവണിഞ്ഞു
(ഉറക്കമായോ സഖി)
മന്ദമായ് മാരുതൻ
തഴുകിയെത്തി,
നാണത്താൽ താരകൾ
കണ്ണുചിമ്മി,
ഒഴുകും നിലാവിൽ
മൊഴിഞ്ഞലകൾ,
പ്രേമത്തിൻ മാസ്മര -
മന്ത്രണങ്ങൾ
(ഉറക്കമായോ സഖി)
പാടാം നമുക്കൊരു പ്രണയഗാനം,
രാപ്പാടി ശ്രുതിമീട്ടും
യുഗ്മഗാനം,
മാനസമൊന്നാകും
ഹൃദ്യരാഗം,
മയക്കം വിട്ടുണരു നീ
ഓമലാളേ
(ഉറക്കമായോ സഖി)
Dr.Manoj. M.R.
Comments
Post a Comment