നിശാഗന്ധി

നിശാഗന്ധി.
.....................

നിശാഗന്ധീ, നീലരാവി-
ലേകയായ് വിടർന്ന
പ്രേമസൂനമേ, ആരെ
മോഹിച്ച് നില്പൂ  നീ,

സ്വർഗ്ഗീയമലരേ,
ആരെത്തേടി ജനിച്ചു
ഭൂവിൽ, ശുഭ്രനീൾമിഴി
ആരെത്തേടിയലഞ്ഞു,

സുസ്മിതേ, നിലാവ്
മോന്തിക്കുടിക്കു-
മധരത്താൽ, ആരെ
ക്ഷണിപ്പൂ നീ ചാരെ,

നിൻ ഹൃദന്തത്തിലെ
സ്നേഹപീയൂഷങ്ങൾ,
ആരെക്കരുതി നീ
ഒളിച്ച് വയ്പൂ ,

രജനീഗന്ധിതൻ
മായാസുഗന്ധങ്ങൾ,
ആർക്കായ് വിളമ്പി
നീ, രാഗലോലേ,

പാതിരാക്കാറ്റിലും
കൊഴിയാതെയെ-
ങ്ങനെ വ്രീളാവതി -
യായ് ലസിക്കുന്നു നീ,

പുലരിയടുത്തല്ലോ,
മൃതിയെ ഭയക്കാതെ
ശാന്തയായ് നില്ക്കുന്നു,
നിശ്ചലം നീ,

തീവ്രപ്രണയത്തിൻ
താരുണ്യമേ,
സാർത്ഥകമാകട്ടെ
നിൻ കനവുകൾ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി