തിരുവാതിര

തിരുവാതിര.
........................

മഞ്ഞിന്റെ ചേല -
യണിഞ്ഞുവല്ലോ,
ധനുമാസരാവിൽ
തിരുവാതിര,

പാലൊളിച്ചന്ദ്രിക
ഞൊറിയുടുത്തു,
പാതിരാപ്പൂവുകൾ
പുഞ്ചിരിച്ചു,

ഗൗരീ മനോഹരീ,
ഹൃത്തടത്തിൽ
പെരുമാളിൻ രൂപം,
നിറഞ്ഞു നിന്നു,

മംഗല്യനാളിന്ന്
തിരുവാതിര,
വ്രതമെത്ര നോറ്റി -
യീ നാളിനായി,

ദശപുഷ്പം ചൂടി
സുന്ദരാംഗി,
ചമയങ്ങളോടെ
കോമളാംഗി,

പാട്ടും കുരവയും
കുമ്മിയടി,
ചാരുതയോടെ
പ്രകൃതിയാടി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി