ക്രിസ്തുമസ്

ക്രിസ്തുമസ്.
........................

ഇന്നീ ക്രിസ്തുമസ്
നീലരാവിൽ,
തൂമഞ്ഞ് പെയ്യുന്ന
പൂനിലാവിൽ,

കാലിത്തൊഴുത്താ-
മെൻ മനസ്സിൽ,
പാപിയാമെന്നുടെ
ഹൃത്തടത്തിൽ,

നന്മ പരത്തുന്ന
പൊൻവിളക്കായ്,
സ്നേഹം ചൊരിയുന്ന
മണിവിളക്കായ്,

യേശുനാഥാ നിന്റെ
ദിവ്യരൂപം,
ആദിത്യനെപ്പോൽ
ജ്വലിച്ചു നിൽപ്പൂ ,

എന്നിലെ നോവുകൾ
മാഞ്ഞു പോയി,
പ്രേമത്തിൻ ലില്ലികൾ
പൂത്തുലഞ്ഞു,

രോഷത്തിൻ മുള്ളുകൾ
പൂക്കളായി,
കാരുണ്യത്തേന്മഴ
പെയ്തിറങ്ങി,

രാഗങ്ങളെല്ലാം
തവിഞ്ഞണഞ്ഞു,
മനതാരിൽ ശാന്തി -
യുറഞ്ഞു നിന്നു,

ആത്മധ്യാനത്തിന്റെ
ആഴങ്ങളിൽ,
ദൈവത്തിൻ രാജ്യം
വിളങ്ങി നിൽപ്പൂ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി