പുതുവർഷപ്പുലരി

പുതുവർഷപ്പുലരി.
................................

കാലഘട്ടങ്ങൾ
കടന്നു പോയി,
കാലം ക്രമേണ
കറങ്ങയല്ലേ,

കാലൻ മറഞ്ഞങ്ങ്
നില്പതുണ്ടേ,
കോലങ്ങൾ കെട്ടുന്നു
നമ്മളെല്ലാം,

എങ്കിലും, പുത്തൻ
പ്രഭാതമിന്ന്,
ഉന്മേഷമെന്നിൽ
നിറയ്ക്കുന്നുണ്ടേ,

സ്നേഹത്തിടമ്പേറ്റി
സൂര്യദേവൻ,
കീർത്തനം പാടുന്നു
പൂങ്കുയിലും,

നീലാംബരത്തിലെ
വെൺമേഘമേ,
ദൂതുമായെങ്ങ് നീ
പോയിടുന്നു,

കാലദോഷങ്ങൾ
കടന്നു പോയി,
കണ്ട കിനാവുകൾ
മാഞ്ഞ് പോയി,

പുത്തൻ കനവുകൾ
പൂവണിഞ്ഞു,
കനിവോലുമുള്ളത്തിൽ
തേൻ കിനിഞ്ഞു,

തൂലികത്തുമ്പിൽ
കവിതയായി,
ഇറ്റിറ്റ് വീഴുന്നു
ജീവാനന്ദം,

വർഷം ജനിപ്പത്
മാനസത്തിൽ,
ഹർഷം തുടിപ്പതും
മാനസത്തിൽ,

നവ്യരസങ്ങൾ
രുചിക്കുവാനായ്,
കേളികളാടുന്നു
നവ്യചിത്തം,

ആത്മബോധത്തിലെ
രംഗവേദി,
നർത്തനമാടുന്നു
ആഗ്രഹങ്ങൾ,

കാലക്ഷേപം ചെയ്യും
കാലത്തോളം,
പുത്തൻ പുലരി
ലഹരിയാക്കാം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി