സൗപർണ്ണിക

ഒരു ഗാനം

സൗപർണ്ണിക
.......................

സൗപർണ്ണികേ നീ
എത്ര ധന്യ,
മൂകാംബികയുടെ
സന്നിധി നിന്നുടെ
പാപങ്ങളെല്ലാം
ശുദ്ധമാക്കി,
അമ്മതന്നനുഗ്രഹ-
സ്പർശത്താലിന്ന് നീ, ഗംഗയെപ്പോലൊരു
തീർത്ഥമായി,
പുണ്യതീർത്ഥമായി,
സൗപർണ്ണികേ നീ
എത്ര ധന്യ.

അംബാവനത്തിലെ
കുടജാദ്രിയിൽ നിന്ന്
അമ്മയെ പുൽകാൻ,
നീ ഒഴുകിയെത്തി,

സൗപർണ്ണികേ നിൻ
കളകളാരവം,
മൂകാംബികയ്ക്കുള്ള
കീർത്തനമോ.

(സൗപർണ്ണികേ... )

Dr Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി