ഗാന്ധിജി

ഗാന്ധിജി.
.................

നിറമൊന്നുമില്ലാത്ത
ചിത്രമായ് ഗാന്ധിജി,
പത്രത്തിൽ താളിലായ്
മങ്ങി നില്പൂ ,

എങ്കിലും ഗാന്ധിജി,
നിറമുള്ള ചിരിയുമാ-
യെന്റെ മനസ്സിൽ
നിറഞ്ഞ് നില്പൂ ,

ജയന്തിക്ക് മാത്രമാ-
യോർക്കുന്നുവങ്ങയെ,
രാഷ്ട്രപിതാമഹാ,
ക്ഷമിക്കുവങ്ങ്,

മറന്നുപോയങ്ങയെ
ഞങ്ങളെല്ലാവരും,
ജീവിതമുല്ലാസമാക്കും
തിരക്കിൽ,

രാഷ്ട്രചരിത്രം
പഠിച്ച ദിനങ്ങളിൽ,
എത്രമേലാശ്ചര്യ -
പ്പെട്ടു പോയന്നു ഞാൻ,

സത്യം തിരഞ്ഞുള്ള
യാതന പിന്നിട്ട്,
അന്തരാത്മാവിനെ
ശക്തമാക്കി,

സത്യഗ്രഹത്തിന്റെ
ഊർജ്ജത്താലങ്ങീ
നാടിനെയന്ന്
സ്വതന്ത്രമാക്കി,

നിസ്വരെയുള്ളത്തിൽ
കൊള്ളും ഋഷിയായി,
കാരുണ്യധാര
ചൊരിഞ്ഞുവങ്ങ്,

സർവ്വോദയത്തിന്റെ
രാമരാജ്യത്തിനായ്,
സ്വപ്നത്തിലേറെ -
ക്കൊതിച്ചുവങ്ങ്,

കാണുമോ ഭൂമിയി-
ലിങ്ങനെ മാനുഷൻ,
വാക്കും പ്രവൃത്തിയു-
മൊന്നുപോലെ,

നേരുള്ള നേതാക്ക-
ളില്ലിന്ന് നാട്ടിലായ്,
സത്യവും നീതിയു-
മെങ്ങുമില്ല,

കെട്ടുപോയ് നാടാകെ -
യഴിമതിയാലിന്ന്,
കെട്ടിയങ്ങാടുന്നു -
വക്രമങ്ങൾ,

വീണ്ടും ജനിക്കേണ-
മങ്ങ് നയിക്കേണം,
സത്യസ്വരൂപനേ,
നന്മയേറാൻ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി