സോപാനഗായകൻ
സോപാനഗായകൻ.
................................
സോപാനഗായകാ,
അന്തരംഗം,
സങ്കീർത്തനത്തിൻ
വസന്തമായോ,
സോപാനഗായകാ,
മാനസത്തിൽ,
ഭക്തിരസത്തിൻ
മധു നിറഞ്ഞോ,
അഷ്ടപദീഗാനം
പാടിടുമ്പോൾ,
ഏതേത് രാഗങ്ങൾ
മൂളിടുന്നു,
ജയദേവഗീതം
ചൊല്ലിടുമ്പോൾ,
നീയേതേത് താളം
ചമച്ചിടുന്നു,
മാധുര്യവീചി
ശ്രവിച്ചിടുമ്പോൾ,
ആനന്ദലഹരി
നിറഞ്ഞിടുന്നു,
രാധയും കൃഷ്ണനു-
മൊന്നു ചേർന്ന്
ദിവ്യമാം ലീലകൾ
ആടിടുന്നു,
ജീവനുമാത്മാവു -
മൊന്ന് ചേർന്ന്,
ആനന്ദമൂർച്ഛ
നുണഞ്ഞിടുന്നു.
Dr.Manoj.M.R.
Comments
Post a Comment