വണ്ടിക്കാള

വണ്ടിക്കാള.
.....................

സ്മൃതികളിലിന്നും
തെളിഞ്ഞ് കാണാം,
നിറയെ ഭാരം
കേറ്റിയ വണ്ടി,

പതച്ചു തുപ്പി
കിതച്ച് പോകും
വെള്ളക്കാള
വലിക്കും വണ്ടി,

ലാടമടിച്ചു തറച്ച
കുളമ്പ്,
ലക്ഷ്യം തേടി
നടന്നീടുന്നു,

നിസ്സംഗഭാവം
മുഖത്ത് കാണാം,
ആർക്കോ വേണ്ടി
നടന്നീടുന്നു,

നശിച്ചുപോയ
പുരുഷത്വത്തിൻ
വേദനയങ്ങാ
മിഴിയിൽ കാണാം,

മനസ്സിൻ തേങ്ങൽ
മറച്ചീടുന്നു,
കഴുത്തിലാടും
മണിയുടെ ശബ്ദം,

മനുഷ്യമനസ്സിൻ
ക്രൂരത തന്നിൽ
അണഞ്ഞുപോകും
ജന്മങ്ങൾ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി